ന്യൂഡല്‍ഹി: ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി ചൊവ്വയും ശുക്രനും ചന്ദ്രനും ‘ഒത്തുചേര്‍ന്നു’. ഇന്ന് സൂര്യന് അസ്തമിച്ചപ്പോഴാണ് ഈ അപൂര്‍വ്വ കാഴ്ച കാണാൻ കഴിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
മുന്‍പ് ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒത്തുചേര്‍ന്നതിന് സമാനമായാണ് ചൊവ്വയും ശുക്രനും ചന്ദ്രനും അടുത്തടുത്ത വരുന്ന ആകാശകാഴ്ചയ്ക്കായി ലോകം ഉറ്റുനോക്കിയത്.ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ പ്രപഞ്ചവിസ്മയം ആകാശത്ത് ദൃശ്യമാകുമെന്നാണ് ബഹിരാകാശ നിരീക്ഷകര്‍ പറഞ്ഞത്. ഇന്ന് ചൊവ്വയില്‍ നിന്ന് നാലു ഡിഗ്രി അകലെയാണ് ശുക്രന്. നാളെ ഇത് 0.5 ഡിഗ്രിയായി കുറയും. ഇവയ്ക്കൊപ്പം ചന്ദ്രന് കൂടി ഒത്തുചേരുന്നത് ദക്ഷിണേന്ത്യയിലും വടക്കേന്ത്യയിലും വ്യത്യസ്തമായാണ് ദൃശ്യമാകുന്നത്.
Mars Venus Conjunction on July 12, 2021. Vcy – Sathiyamanickam, Theni, Tamil Nadu #Mars-Venus #Conjunction #MarsVenus pic.twitter.com/rVAKmU2HJj
— srikumar (@srikumarbalaa) July 12, 2021
സൂര്യന് അസ്തമിച്ചതിന് ശേഷമാണ് ഇത് ദൃശ്യമായത്. നഗ്ന നേത്രം കൊണ്ട് ഇത് കാണാന്‍ സാധിക്കുമെന്ന് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് അറിയിച്ചിരുന്നു.