National

ഭീകരവാദ ബന്ധം; ജമ്മു കശ്മീരില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കി

ഡൽഹി: ഭീകരവാദ ബന്ധമുള്ള സംഘടനകളുമായി കൂട്ടുചേർന്ന് പ്രവർത്തിച്ചതിന്റെ പേരിൽ ജമ്മു കശ്മീരിൽ 11 സർക്കാർ ഉദ്യോഗസ്ഥരെ ജമ്മു കശ്മീർ അഡ്മിനിസ്‌ട്രേഷൻ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. രണ്ട് പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരെയാണ് പുറത്താക്കിയത്. ഭീകരവാദി സയിദ് സലാഹുദ്ദീന്റെ രണ്ട് മക്കളും പുറത്താക്കിയവരിൽ ഉൾപ്പെടുന്നു. ഭീകരവാദികൾക്ക് വിവരങ്ങൾ കൈമാറുകയും ആയുധങ്ങൾ അടക്കമുള്ള സഹായങ്ങൾ നൽകുകയും ചെയ്‌തെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.

സയിദ് സലാഹുദ്ദീന്റെ മക്കളായ ഷാഹിദ് യൂസഫ്, സയിദ് അഹമ്മദ് ഷക്കീൽ എന്നിവരെ ഭീകരവാദികൾക്ക് സാമ്പത്തിക സഹായം നൽകി എന്ന കുറ്റത്തിനാണ് പുറത്താക്കിയത്. ഹിസ്ബുൽ മുജാഹിദ്ദീൻ അടക്കമുള്ള സംഘടനകളെ ഇരുവരും സഹായിച്ചുവെന്നാണ് എൻഐഎ കണ്ടെത്തൽ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *