National Special

കല്യാണത്തിന് പിന്നാലെ ഉറുമി വീശി വധുവിന്റെ അഭ്യാസപ്രകടനം; തരംഗമായി വീഡിയോ

വിവാഹ ആഘോഷങ്ങൾക്കിടയിലെ പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.ഇപ്പോഴിതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. തമിഴ്‌നാട്ടില്‍ വധു വിവിധ ആയോധന കലകളില്‍ അഭ്യാസപ്രകടനം നടത്തുന്നതാണ് വീഡിയോയിൽ. കല്യാണംശേഷം ഉറുമി വീശി ആളുകളെ അത്ഭുതപ്പെടുത്തുന്ന നവവധുവിന്റെ വീഡിയോയാണ് പുറത്തുവന്നത്.

സംഭവം നടക്കുന്നത് തമിഴ്‌നാട്ടിലെ തൂത്തുകുടിയിലാണ് . 22 വയസുള്ള പി നിഷയാണ് കല്യാണ മണ്ഡപത്തിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയത്.അതിവിദഗ്ധമായി റോഡില്‍ റുമി വീശുന്നതിന്റെ വീഡിയോയാണ് ശ്രെദ്ധനേടുന്നത്. അതോടൊപ്പം മറ്റു ആയോധന കലകളിലും അഭ്യാസപ്രകടനം നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സുപ്രിയ സാഹു ഐഎഎസാണ് ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. റോക്ക്‌സ്റ്റാര്‍ വധു എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഈ വീഡിയോയുടെ പ്രചോദനം ഉള്‍ക്കൊണ്ട് കൂടുതല്‍ പെണ്‍കുട്ടികള്‍ ഉറുമി ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും സുപ്രിയ സാഹു
ഐഎഎസ് വിഡിയോയ്ക്ക് ഒപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *