National

രാജ്യത്ത് 46,617 പുതിയ കോവിഡ് രോഗികൾ; 59,384 പേർക്ക് രോഗമുക്തി

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,04,58,251 ആയി. നിലവിൽ 5,09,637 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയിൽ കഴിയുന്നത്.

എന്നാൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 59,384 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,95,48,302 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,80,026 സാംപിളുകൾ പരിശോധിച്ചു. ആകെ പരിശോധിച്ച സാംപിളുകൾ 41,42,51,520 ആയി ഉയർന്നു.

മൂന്നാം ഘട്ട വാക്‌സിനേഷൻ രാജ്യത്ത് തുടരുകയാണ്. ഇതുവരെ 34,00,76,232 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 853 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,00,312 ആയി.

അതേസമയം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം പതിനെട്ട് കോടി മുപ്പത്തിനാല് ലക്ഷം കടന്നു. വേൾഡോമീറ്ററിൻറെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തോളം പേർക്കാണ് കൊവിഡ് ബാധിച്ചത്. മരണസംഖ്യ 39.71 ലക്ഷം പിന്നിട്ടു. പതിനാറ് കോടി എഴുപത്തിയൊമ്പത് ലക്ഷം പേർ രോഗമുക്തി നേടി.

അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്നരക്കോടിയോട് അടുത്തു. മരണസംഖ്യ 6.20 ലക്ഷമായി ഉയർന്നു. നിലവിൽ 48 ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *