National

കടിച്ച മൂർഖനെയും പിടിച്ച് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തി യുവാവ്

ബെല്ലാരി: കടിച്ച മൂര്‍ഖന്‍ പാമ്പുമായി ചികിത്സയ്ക്കായി ആശുപത്രിവരെയെത്തി യുവാവ്. പാമ്പിനെ കൈയ്യില്‍ പിടിച്ചാണ് യുവാവ് യേശുപോത്രിയിൽ എത്തിയത്.സംഭവം നടന്നത് കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ കംപല്ലി താലൂക്കിലാണ്. ഉപ്പരച്ചല്ലി ഗ്രാമത്തില്‍ താമസിക്കുന്ന മുപ്പതുകാരന്‍ കടപ്പയാണ് കടിച്ച പാമ്പുമായി ആശുപത്രിയിൽ എത്തിയത്. ഇത് സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഞായറാഴ്ചയാണ് വീട്ടിന് അടുത്തെ കൃഷിയിടത്തില്‍ പണിയെടുക്കുന്ന സമയത്ത് കഡപ്പയെ പാമ്പ് കടിച്ചത്. ഇവിടെ നിന്ന് തന്നെ കടിച്ച പമ്പിനെ കൈയ്യോടെ പിടികൂടി കഡപ്പ അടുത്ത പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ വരുകയായിരുന്നു. ഇവിടെ നിന്നും ആന്‍റിവെനെ എടുത്ത ശേഷം ഇദ്ദേഹത്തെ വിഐഎംഎസ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവിൽ കടപ്പ ഐസിയുവിലാണ്. ഇദ്ദേഹത്തിന്‍റെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇയാള്‍ അപകട നില തരണം ചെയ്തതായി വിഐഎംഎസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *