National

കുതിരയുടെ ശവസംസ്കാരത്തിന് എത്തിയത് ആയിരങ്ങൾ; കർണാടകയിലെ ബെലഗാവിയില്‍ ഗ്രാമം അടച്ചുപൂട്ടി

ബം​ഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച കർണാടകത്തില്‍ കുതിരയുടെ ശവസംസ്കാര ചടങ്ങില്‍ ആയിരക്കണക്കിനുപേ‍ർ പങ്കെടുത്തതിനെ തുടർന്ന് രോഗവ്യാപനമുണ്ടായ ഗ്രാമം അടച്ചു. ബെലഗാവി ജില്ലയിലെ മരടിമഠ് ഗ്രാമമാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചത്. ചടങ്ങിന്‍റെ സംഘാടകരായ 15 പേർക്കെതിരെ കേസെടുത്തതായും അധികൃതർ അറിയിച്ചു. ഗ്രാമവാസികൾ ദൈവതുല്യം ആരാധിച്ചിരുന്ന കുതിര കഴിഞ്ഞ ദിവസമാണ് ചത്തത്.

കുതിരയെ അവസാനമായി കാണായി ആയിരക്കണക്കിന് പേർ പങ്കെടുത്തിട്ടുണ്ട്. കുതിരയുടെ ശവശരീരവുമായി നടത്തിയ ഘോഷയാത്രയില്‍മാത്രം നാനൂറ് പേർ പങ്കെടുത്തു. എന്നാല്‍ ആരോഗ്യവകുപ്പധികൃതരെ ഈ ചടങ്ങുകളൊന്നും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. തുടർന്നാണ് പോലീസ് ചടങ്ങിന്‍റെ പ്രധാന സംഘാടകരായ 15 പേർക്കെതിരെ കേസെടുത്തത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *