National

മധ്യപ്രദേശിലെ കോവിഡ് സെന്ററിലെ ടോയ്‍ലെറ്റ് നേരിട്ടെത്തി വൃത്തിയാക്കി; വേറിട്ട മാതൃകയായി ബിജെപി എംപി ജനാർദ്ദൻ മിശ്ര

മധ്യപ്രദേശ്: മധ്യപ്രദേശിലെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ വേറിട്ട മാതൃകയാകുകയാണ് ബിജെപി എംഎൽഎ ജനാർദ്ദൻ മിശ്ര.റെവാ ജില്ലയിലെ കോവിഡ് കെയർ സെന്ററിലെ വൃത്തിഹീനമായ ടോയ്ലെറ്റ് അദ്ദേഹം സ്വയം വൃത്തിയാക്കുകയാണ് ചെയ്തത്. മൗ​ഗഞ്ചിലെ കുഞ്ച്ബിഹാരി കൊവിഡ് കെയർ സെന്ററിലെ പരിശോധന നടത്തിയ സാഹചര്യത്തിലാണ് വൃത്തിഹീനമായ ടോയ്ലെറ്റ് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്.

ടോയ്ലെറ്റിന്റെ ദയനീയ അവസ്ഥ അവസ്ഥ കണ്ട എംപി മറ്റാരുടെയും സഹായത്തിന് കാത്തു നിൽക്കാതെ കയ്യുറകൾ ധരിച്ച് ടോയ്ലെറ്റ് വൃത്തിയാക്കാൻ ആരംഭിക്കുകയാണ് ചെയ്തത്. ടോയ്ലെറ്റുകൾ വൃത്തിയായി സൂക്ഷിക്കാൻ അദ്ദേഹം ഉദ്യോ​ഗസ്ഥർക്ക് കർശന നിദേശം നൽകുകയും ചെയ്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *