National

ബംഗാളിലെ അവസ്ഥ രാജ്യവിഭജന കാലത്തിന് സമാനം; രൂക്ഷപ്രതികരണവുമായി ജെ.പി. നദ്ദ

ബംഗാൾ: തിരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക അക്രമങ്ങള്‍ നടന്ന ബംഗാളില്‍ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ സന്ദര്‍ശനം ആരംഭിച്ചു.സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ തൃണമൂല്‍ അക്രമങ്ങള്‍ക്കിരയായ ബിജെപി പ്രവര്‍ത്തകരെ അദ്ദേഹം സന്ദര്‍ശിച്ചു തുടങ്ങി. കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളിലെത്തിയ നദ്ദയും സംഘവും തൃണമൂല്‍ നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത്രയധികം അസഹിഷ്ണുത പ്രകടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലെന്ന് നദ്ദ കുറ്റപ്പെടുത്തി.

ബംഗാളിലെ അക്രമങ്ങള്‍ നടുക്കുന്നതാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു. ഇന്ത്യാ വിഭജന കാലത്ത് മാത്രമാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ അരങ്ങേറിയത്, സൗത്ത് 24 പര്‍ഗനാസില്‍ അക്രമങ്ങള്‍ക്കിരയായ പ്രവര്‍ത്തകരെ കണ്ട ശേഷം നദ്ദ പ്രതികരിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *