National

പ്രധാനമന്ത്രി വിളിച്ച യോഗം ടി​വി​യിൽ ത​ൽ​സ​മ​യം; കേ​ജ​രി​വാ​ളിനെതിരെ ആഞ്ഞടിച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഡൽഹി മുകയമന്ത്രി അരവിന്ദ് കേ​ജ​രി​വാളിനെതിരെ കേന്ദ്രം. കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലെ ച​ർ​ച്ച ടി​വി​യി​ലൂ​ടെ ത​ൽ​സ​മ​യം പ്ര​ക്ഷേ​പ​ണം ചെ​യ്ത കേ​ജ​രി​വാളിന്റെ ന​ട​പ​ടി​ക്കെ​തി​രെയാണ് കേ​ന്ദ്രം രംഗത്ത് എത്തിയത്. മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ കേ​ജ​രി​വാ​ൾ പ​ങ്കെ​ടു​ത്ത ഭാ​ഗ​മാ​ണ് ത​ൽ​സ​മ​യം പ്ര​ക്ഷേ​പ​ണം ചെ​യ്ത​ത്.

കോവിഡ് ചർച്ചകളെ പോലും കേ​ജ​രി​വാ​ൾ രാ​ഷ്ട്രീ​യത്തിനായി ഉപയോഗിക്കുകയാണെന്നും നു​ണ​പ​ര​ത്തു​ക​യാ​ണെ​ന്നും കേ​ന്ദ്രം ആ​രോ​പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ ഡ​ൽ​ഹി​യി​ൽ വ​ൻ ദു​ര​ന്തം ഉ​ണ്ടാ​കു​മെ​ന്ന് യോ​ഗ​ത്തി​ൽ കേ​ജ​രി​വാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.കൂടാതെ ഡൽഹിയിൽ ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്നും യോ​ഗ​ത്തി​ൽ അദ്ദേഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള ച​ർ​ച്ച സം​പ്രേ​ഷ​ണം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ല.ഇത്തരം നടപടികളിലൂടെ കേ​ജ​രി​വാ​ൾ സ്വ​യം താ​ഴു​ക​യാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യക്തമാക്കി. കേ​ജ​രി​വാ​ൾ വാ​ക്സി​ൻ വി​ല സം​ബ​ന്ധി​ച്ച് നു​ണപറഞ്ഞുപ​ര​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ യോ​ഗ​ത്തി​ൽ ക്ഷീ​ണ​ത്തോ​ടെ കോ​ട്ടു​വാ​യി​ടു​ക​യും ചി​രി​ക്കു​ക​യും ചെ​യ്ത ആ​ളാ​ണ് കേ​ജ​രി​വാ​ൾ കേ​ന്ദ്രം ആ​രോ​പി​ക്കു​ന്നു..

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *