മിണ്ടാപ്രാണികളൊടുള്ള ക്രൂരതയുടെ നിരവധി വീഡിയോകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.ഇപ്പോഴിതാ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പങ്കുവെച്ച് ഒരു വിഡിയോയാണ് സൈബർ ലോകത്ത് വൻ ചർച്ചയായത്. യുപിയിലെ ഒരു ഗോശാലയില്‍ പശുക്കള്‍ കൂട്ടമായി ചത്തു കിടക്കുന്ന ദയനീയ വിഡിയോയാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്.
യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വിമർശം ഉന്നയിച്ചുകൊണ്ടാണ് പ്രിയങ്ക ഇത്തരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.കോൺഗ്രസ് പാർട്ടി അധികാരത്തിലിരിക്കുന്ന ഛത്തീസ്ഗഡിലെ ഗോദൻ ജസ്റ്റിസ് പദ്ധതിയുമായി താരതമ്യം ചെയ്യുന്ന കുറിപ്പും വിഡിയോയ്ക്കൊപ്പം പ്രിയങ്ക പങ്കുവച്ചു.
എന്തായാലും കോൺഗ്രസ് നേതാവ് പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് ഇടവെച്ചിരിക്കുകയനായപ്പോൾ.ഗോശാല അധികൃതർക്കെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് വിഡിയോയ്ക്ക് താഴെ എത്തുന്നത്.