National

അധികാരത്തില്‍ എത്തിയാൽ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മാസത്തില്‍ 1000 രൂപ;വമ്പൻ വാഗ്ദാനവുമായി ഡിഎംകെ

ചെന്നൈ: വമ്പൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍.വീണ്ടും അധികാരത്തില്‍ എത്തിയാൽ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മാസത്തില്‍ 1000 രൂപ വീതം നല്‍കുമെന്നാണ് സ്റ്റാലിന്റെ പ്രഖ്യാപനം. തമിഴ്നാട് ട്രിച്ചിയില്‍ നടന്ന ഡിഎംകെയുടെ റാലിയില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡിഎംകെയും- കോണ്‍ഗ്രസും ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *