കൊൽക്കത്: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.മുഖ്യമന്ത്രി മമതയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം നഷ്ടപ്പെട്ടതായി മോദി പറഞ്ഞു. ഭവാനിപുർ വിട്ട് നന്ദിഗ്രാമിൽ പോയി മമത വീഴാൻ തീരുമാനിച്ചാൽ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളെ ദിദിയായാണ് ബംഗാളിലെ ജനങ്ങൾ തെരഞ്ഞെടുത്തു. എന്നാൽ എന്തിനാണ് നിങ്ങൾ ഒരു മരുമകന്റെ അമ്മായി ആയിരുന്നതെന്ന്? ഈ ഒരു ചോദ്യം മാത്രമാണ് ഇപ്പോൾ ബംഗാളിലെ ജനങ്ങൾ നിങ്ങളോട് ചോദിക്കുന്നത്.ബംഗാളിൽ അധികാരമാറ്റം മാത്രമല്ല ബിജെപി ലക്ഷ്യം.പശ്ചിമ ബംഗാളിന്റെ വികസനം കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.