National

“ജനപ്രീയനും സ്നേഹിക്കപ്പെടുന്നവനും ദീര്‍ഘദര്‍ശിയുമായ നേതാവ്”; മോദിയെ പ്രശംസിച്ച് സുപ്രീംകോടതി ജഡ്ജി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതു വേദിയിൽ വെച്ച് പുകഴ്ത്തി സുപ്രീംകോടതി ജഡ്ജി എം ആർ ഷാ. ജനപ്രീയനും സ്നേഹിക്കപ്പെടുന്നവനും ദീർഘദർശിയുമായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് എം ആർ ഷാ പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് സുപ്രീംകോടതി ജ‍ഡ്ജി മോദിയെ പ്രശംസ കൊണ്ട് രംഗത്ത് എത്തിയത്.

ഈ ചടങ്ങിൽ പ്രധാനമന്ത്രിയും പങ്കെടുത്തിരുന്നു. ഗുജറാത്ത് ഹൈക്കോടതിയുടെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്ന സുപ്രധാന ചടങ്ങിൽ പങ്കെടുക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് എം ആർ ഷാ പറഞ്ഞു. അതും ജനപ്രീയനും ദീർഘദർശിയും ഊർജ്ജസ്വലനുമായ ബഹുമാനപ്പെട്ട നരേന്ദ്രഭായ് മോദിക്കൊപ്പം പങ്കെടുക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ചടങ്ങിൽ സംസാരിക്കവെ ഷാ കൂട്ടിച്ചേർത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *