National

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടം;10 പേരുടെ മൃതദേഹം കണ്ടെത്തി;150 പേര്‍ മരിച്ചതായി സംശയം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ 10 പേരുടെ മൃതദേഹം കണ്ടെത്തി.അപകടത്തിൽ കാണാതായ 150 പേർ മരിച്ചതായി സംശയിക്കുന്നതായി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി അറിയിച്ചു. തപോവൻ മേഖലയിൽ ഉണ്ടായ ഹിമപാതത്തിൽ ഋഷിഗംഗ വൈദ്യുതോൽപ്പാദന പദ്ധതിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെയാണ് കാണാതായതെന്ന് ദേശിയ മാധ്യമമായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ ഋഷിഗംഗ വൈദ്യുതോൽപ്പാദന പദ്ധതിക്ക് സാരമായി കേടുപാടുകൾ സംഭവിച്ചിരുന്നു.

അപകടത്തിന് പിന്നാലെ ഉത്തരാഖണ്ഡ് സർക്കാരുമായി ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു. ഐടിബിപിയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. യുദ്ധകാലടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. ജനങ്ങളെ രക്ഷിക്കുന്നതിന് വേണ്ടി എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.സംഭവിച്ചത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഉത്തരാഖണ്ഡിനൊപ്പമാണ് രാജ്യമെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും മോദി ട്വിറ്ററിൽ പ്രതികരിച്ചു. നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ച്സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഐടിബിപി അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *