National

കുട്ടി പെണ്ണാണ് എന്ന് അറിഞ്ഞപ്പോൾ ഗര്‍ഭച്ഛിദ്രത്തിന് നിർബന്ധിച്ച് ഡോക്ടര്‍ ഭർത്താവ്; പോലീസ് കേസ്

ലക്‌നൗ: യുപിയിൽ ഡോക്ടര്‍ ഭര്‍ത്താവ് ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി.നിയമവിരുദ്ധമായി നടത്തിയ ലിംഗപരിസംഭവവുമായി ബന്ധപ്പെട്ട് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവം നടന്നത് മീററ്റിലാണ്.ഇരുവരും 2019ലാണ് വിവാഹിതരായത്.യുവതി നൽകിയ പരാതിയിൽ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനവും ആരോപിച്ചിട്ടുണ്ട്. കല്യാണത്തിന് മുന്‍പ് ഭര്‍ത്താവ് നിരവധി കള്ളങ്ങൾ പറഞ്ഞിരുന്നു. ഡോക്ടര്‍ മുന്‍പ് കല്യാണം കഴിച്ചതാണ് എന്ന് പിന്നീടാണ് അറിഞ്ഞതെന്നും യുവതി പറയുന്നു.

നിരവധി തവണ ഭര്‍ത്താവ് മര്‍ദ്ദിച്ചിട്ടുണ്ട്. ലിംഗപരിശോധനയ്ക്കായി തന്നെ ഭര്‍ത്താവ് ആശുപത്രിയില്‍ കൊണ്ടുപോയി. ഗര്‍ഭസ്ഥശിശു പെണ്ണാണ് എന്ന് മനസിലായതോടെ ഭര്‍ത്താവ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *