National

കര്‍ഷകര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; സച്ചിന് പിന്നാലെ നിലപാട് വ്യക്തമാക്കി നായകൻ കോലി

ഡൽഹി: രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പിന്നാലെയാണ് നായകൻ വിരാട് കോലിയും നിലപാട് വ്യക്തമാക്കിയത്.

‘അഭിപ്രായവ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ നമ്മളെല്ലാവരും ഐക്യത്തോടെ തുടരാം. കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനുമായി എല്ലാ പാര്‍ട്ടികള്‍ക്കുമിടയില്‍ സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’- വിരാട് കോലി ട്വിറ്ററിൽ കുറിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *