ലക്നൗ: യുപി അച്ഛനെ കൊന്ന കേസില്‍ മകന് പോലീസ് പിടിയിൽ.തന്റെ ഭാര്യയെ സ്ഥിരമായി അസഭ്യം പറയുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.സംഭവം നടന്നത് ജനുവരി 19 ന് മീററ്റിലാണ്.മൃതദേഹം കണ്ടെത്തിയത് ഗ്രാമത്തിന്റെ വെളിയില്‍ നിന്നാണ് .മകന്റെ സംസാരത്തില്‍ സംശയം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്.
തന്റെ ഭാര്യയെ സ്ഥിരമായി അച്ഛന് അസഭ്യം പറയുകയും കുത്തുവാക്ക് പറയുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണം.മദ്യപിച്ച് വന്ന് സ്ഥിരമായി ഭാര്യയെ ശല്യം ചെയ്യുന്നതായി മകന്റെ കുറ്റസമ്മത മൊഴിയില്‍ വ്യക്തമാക്കുന്നു. കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ച ശേഷം ഇഷ്ടിക കൊണ്ട് മുഖത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.