National

രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി;അർ​​​ദ്ധ സൈനികരെ വിന്യസിക്കുന്നു,ഉത്തരവിട്ട് അമിത് ഷാ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് യുദ്ധ കാലമാക്കി മാറ്റിയ കർഷക പ്രക്ഷോഭത്തിന്റെ സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷ വർധിപ്പിക്കുന്നു.ഇതിനായി 15 കമ്പനി അർദ്ധ സൈനികരെ കൂടുതൽ നിയോഗിക്കും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ മേധാവി, ഡൽഹി പൊലീസ് കമ്മീഷണർ തുടങ്ങിയവരും അമിത് ഷാ വിളിച്ച യോഗത്തിൽ പങ്കെടുത്തു.

കേന്ദ്രം കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലി സംഘർഷത്തിൽ കലാശിച്ചിരുന്നു. ഈ പരേഡിനിടെ കർഷകരും പോലീസും തമ്മിൽ കാര്യമായ ഏറ്റുമുട്ടൽ നടന്ന പ്രദേശങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *