National

കർണാടകത്തിൽ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചു; എട്ട് മരണം,നാല് ജില്ലകളിൽ പ്രകമ്പനം

ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം. അബ്ബലഗരെ താലൂക്കിൽ ഇന്നലെ രാത്രി 10.20 ഓടെയാണ് സംഭവം നടന്നത്.

റെയിൽവേ ക്രഷർ യൂണിറ്റിൽ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ട്രക്കാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ പ്രകമ്പനം ശിവമോഗ ചിക്കമംഗളൂരു ജില്ലകളിൽ അനുഭവപ്പെട്ടു.ആളുകൾ ഭൂചലനമാണെന്ന് കരുതി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി.

ബിഹാർ സ്വദേശികളായ പത്തോളം തൊഴിലാളികളാണ് ഈ സമയം ക്വാറിയിലുണ്ടായിരുന്നത്.സ്ഫോടനത്തിൽ എത്രപേർക്ക് ജീവൻ നഷ്ടമായെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ സ്ഥലമാണ് ശിവമോഗ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *