ശ്രീനഗര്‍: രാജ്യാതിർത്തിയിൽ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഒരു ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കൃഷ്ണ ഘട്ടി സെക്ടറിലാണ് പാക് പ്രകോപനമുണ്ടായത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
10 ജെ.എ.കെ. റൈഫിള്‍സ് യൂണിറ്റിലെ ഹവില്‍ദാര്‍ നിര്‍മല്‍ സിങ്ങാണ് രാജ്യത്തിനായി ജീവൻ വെടിഞ്ഞത്.ധീരനായ സൈനികര്‍ ആയിരുന്നു ഹവീല്‍ദാര്‍ നിര്‍മ്മല്‍ സിങ് ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവത്യാഗത്തിനോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും സൈന്യം പ്രസ്താവയില്‍ അറിയിച്ചു