പുനെ: ഇന്ത്യയിലെ പ്രധാന കൊറോണ വാക്സിന് നിര്‍മ്മാണ കേന്ദ്രമായ പുനെ സെറം ഇന്‍സിറ്റിറ്റിയൂട്ടിലുണ്ടായ അഗ്നിബാധയില്‍ അഞ്ചുപേര്‍ മരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 2.45ഓടെയാണ് തീപിടിത്തമുണ്ടായത്. പ്ലാന്റിലെ ടെര്‍മിനല്‍ ഒന്നില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്.എവിടെ നിന്നും നാലുപേരെ രക്ഷപ്പെടുത്തി.
കെട്ടിടത്തിന്റെ നാല്, അഞ്ച് നിലകളിലാണ് തീ പടർന്ന് പിടിച്ചത്.ധ്രുതകര്‍മ്മ സേനമയും അഗ്നി ശമന സേനയുടെ പത്ത് യൂണിറ്റുകളും സംയുകതമായാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കോവിഡ് വാക്സിനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തോ നിര്‍മ്മാണ യൂണിറ്റുകളിലോ അല്ല തീ പടർന്നതെന്ന് സെറം ഇന്‍സിറ്റ്റ്റിയൂട്ട് വ്യക്തമാക്കി. അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.