National

ട്വിറ്ററും കീഴടക്കി ഇന്ത്യൻ പ്രധാനമന്ത്രി;ഏറ്റവുമധികം പേര്‍ പിന്തുടരുന്ന സജീവ രാഷ്ട്രീയ നേതാവായി മോദി

ന്യൂഡൽഹി : ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന സജീവ രാഷ്ട്രീയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് വിലക്കിയതോടെയാണ് ഈ നേട്ടം നരേന്ദ്രമോദിയ്ക്ക് സ്വന്തമായത്. കാപിറ്റോൾ കലാപത്തിന് ശേഷമാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ വിലക്കിയത്.

വിലക്കിന് മുൻപ് 88.7 ദശലക്ഷമായിരുന്നു ട്രംപിനുണ്ടായിരുന്ന ഫോളോവേഴ്‌സ്.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 64.7 ദശലക്ഷം ഫോളോവർമാരാണ് ട്വിറ്ററിലുള്ളത്.അതേസമയം, ഏറ്റവും കൂടുതൽ ഫോളോവർമാരുള്ള രാഷ്ട്രീയ നേതാവ് യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയാണ്. 127.9 ദശലക്ഷമാണ് ഇദ്ദേഹത്തിനുള്ളത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *