National

രാജ്യത്ത് വീണ്ടും ഡ്രൈ റണ്‍;ഇത്തവണ 718 ജില്ലകളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി വീണ്ടും ഡ്രൈ റണ്‍.ഈ വെള്ളിയാഴ്ചയാണ് രണ്ടാം ഡ്രൈ റണ്‍.ഇത്തവണ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഡ്രൈ റണ്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രണ്ടാം ഡ്രൈ റണ്ണിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതലയോഗം ചേരും.

ആദ്യഘട്ടത്തിൽ 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടത്തിയത്. ഇത് വിജയകരമായിരുന്നെന്നും, ഇതിലെ ഫലങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാകും എങ്ങനെ വാക്‌സീന്‍ വിതരണം നടത്തണമെന്ന നടപടിക്രമങ്ങള്‍ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സീന്‍ വിതരണം ജനുവരി 13ന് തുടങ്ങാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായാണ് രാജ്യത്ത് വീണ്ടും ഡ്രൈ റണ്‍ നടത്താനുള്ള തീരുമാനം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *