ജയ്പുർ: രാജസ്ഥാനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇരുന്നൂറ്റമ്പതോളം കാക്കളാണ് കൂട്ടമായി ചത്തുവീണത്.
ഇതിൽ അസ്വാഭാവികത തോന്നിയ അധികൃതര്‍ നടത്തിയ സാമ്പിൽ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.കോട്ട, ബാരന്, ത്സാലാവാഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കാക്കകൾ ചത്തുവീണത്.
ഇതേ തുടർന്ന് സംസ്ഥാനത്താകെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.പല പ്രദേശങ്ങളിലും ഉദ്യോഗസ്ഥര്‍ കണ്ട്രോള് റൂമുകള്‍ സജ്ജീകരിച്ചുവരികയാണിപ്പോള്.സംസ്ഥാനത്ത് വളരെ ഗൗരവതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഏവരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.