ന്യൂയോര്‍ക്ക്: ന്യൂ ഇയർ ദിനത്തില്‍ ലോകത്തില്‍ 3,71,504 കുട്ടികള്‍ ജനിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് യൂനിസെഫ്.
ഏകദേശം 60,000 കുട്ടികള്‍ ഇന്ത്യയില്‍ മാത്രമായി ജനിക്കുമെന്നാണ് പ്രതീക്ഷയെന്ന് യൂനിസെഫ് വ്യക്തമാക്കി.
പതിനാല് കോടി കുട്ടികള്‍ 2021 വര്‍ഷത്തില്‍ ജനിക്കുമെന്നും ഈ കുട്ടികളുടെ ശരാശരി ജീവിതദൈര്‍ഘ്യം 84 വയസുവരെയായിരിക്കുമെന്നുമാണ് യൂനിസെഫ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഇത് 81 വയസുവരെയാകും.ഫിജിയിലാണ് പുതുവര്‍ഷദിനത്തിലെ ആദ്യ കുട്ടി ജനിച്ചത്.പുതുവര്‍ഷദിനത്തിലെ അവസാനത്തെ കുട്ടി ജനിക്കുന്നത് അമേരിക്കയിലാവും.
ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിക്കുന്ന രാജ്യം ഇന്ത്യയിലായിരിക്കും. കണക്കനുസരിച്ച് 59,995 കുട്ടികളാണ് ജനിക്കുക. ചൈന 35,615, നൈജീരിയ 21,439, പാകിസ്ഥാന് 14,161, ഇന്തോനേഷ്യ 12,336, എത്യോപിയ 12,006, അമേരിക്ക 10,312, ഈജിപ്ത് 9,455, ബംഗ്ലാദേശ് 9,236 കോങ്കോ റിപ്പബ്ലിക്ക് 8,640 കുട്ടികള്‍ ജനിക്കുമെന്നാണ് യൂനിസെഫ് കണക്കുകൂട്ടൽ.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56