ന്യൂഡൽഹി : പ്രതിരോധ മേഖലയിലുള്ള ഇന്ത്യയുടെ കുതുപ്പ് തിരിച്ചറിഞ്ഞ് ലോകരാഷ്ട്രങ്ങൾ.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആകാശ് മിസൈൽ സംവിധാനം ആവശ്യപ്പെട്ട് ഒൻപത് രാജ്യങ്ങലാണിപ്പോൾ സമീപിച്ചിരിക്കുന്നത്. തീര സംരക്ഷണത്തിന് അടക്കമുള്ള മറ്റ് പ്രതിരോധ ആയുധങ്ങളും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആകാശ് മിസൈലുകൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തീരുമാനമെടുത്തിരുന്നു. ഇത് ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നത്തിന് പിന്നാലെയാണ് രാജ്യങ്ങൾ മിസൈലുകൾക്കായി ഇന്ത്യയെ സമീപിച്ചത്. സൈനിക ഉപകരണങ്ങൾ കയറ്റി അയക്കുന്നതു വഴി പ്രതിവർഷം 5 ബില്യൺ ഡോളറിന്റെ നേട്ടം സ്വന്തമാക്കാൻ കഴിയുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.