National

നുഴഞ്ഞു കയറ്റ ശ്രമങ്ങളിൽ വൻ വർദ്ധനവ്;പാക് ഭീകരർ നുഴഞ്ഞു കയറാൻ കൂടുതൽ വഴികൾ ഉപയോഗിക്കുന്നതായി ബിഎസ്എഫ് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുന്നതിനായി പാകിസ്ഥാൻ ഭീകരർ പുതു വഴികൾ ഉപയോഗിക്കുന്നതായി അതിർത്തി രക്ഷാ സേനയുടെ റിപ്പോർട്ട്.ജമ്മു കശ്മീരിനും പഞ്ചാബിനും പുറമെയാണ് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ കൂടുതൽ വഴികൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നത്.

രാജസ്ഥാൻ ,ഗുജറാത്ത് അതിർത്തികൾ വഴി പാക് ഭീകരർ ഭാരതത്തിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ വർഷം നുഴഞ്ഞു കയറ്റങ്ങളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതായും ബിഎസ്എഫ് വ്യക്തമാക്കി.

2019 നവംബർ ആദ്യവാരം വരെ ഗുജറാത്ത്, രാജസ്ഥാൻ അതിർത്തി വഴി നുഴഞ്ഞു കയറ്റ ശ്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ 2020 ൽ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ രാജസ്ഥാൻ , ഗുജറാത്ത് അതിർത്തി വഴി പാക് തീവ്രവാദികൾ നുഴഞ്ഞു കയറ്റ ശ്രമങ്ങൾ അതിർത്തി രക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഭീകരരെ ഇന്ത്യയിലേക്ക് എത്തിക്കാനായി പാകിസ്താൻ മറ്റു വഴികൾ തേടുന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.അതിർത്തിയിൽ നിരീക്ഷണം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും കനത്ത ജാഗ്രത പാലിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *