National

കര്‍ഷക സമരത്തോടുള്ള കേന്ദ്ര നിലപാട്; ബിജെപി നേതാവ് പാര്‍ട്ടി വിട്ടു

ഛണ്ഡീഗഡ്: രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തിനെതിരായുള്ള ബിജെപി നേതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ച് മുന്‍ എംപി പാര്‍ട്ടി വിട്ടു.മുന്‍ എംപിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ഹരീന്ദര്‍ സിംഗ് ഖല്‍സയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് ദേശിയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി നേതാക്കന്മാരും സര്‍ക്കാരും അപക്വമായിട്ടാണ് സമരം ചെയ്യുന്ന കര്‍ഷകരുടെയും അവരുടെ ഭാര്യമാരുടെയും പ്രശ്‌നങ്ങളെ സമീപിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ സമീപനത്തിൽ പഞ്ചാബില്‍ ബിജെപി നേതാക്കള്‍ കടുത്ത പ്രതിഷേധമാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ പരിപാടിക്കെത്തിയ ഹോട്ടല്‍ കർഷകർ ഉപരോധിച്ചിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *