National

കർഷക സമരത്തിന് പിന്തുണ; രാഷ്ട്രീയ ലോക് താന്ത്രിക്‌ പാര്‍ട്ടി എന്‍ഡിഎ വിട്ടു

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ ലോക് താന്ത്രിക്‌ പാര്‍ട്ടി എന്‍ഡിഎ വിട്ടു. കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്ന ആരുമായി ഒരുമിച്ച് പോകാന്‍ കഴിയില്ലെന്ന പാര്‍ട്ടി അധ്യക്ഷന്‍ ഹനുമാന്‍ ബെനിവാള്‍ വ്യക്തമാക്കി. രാഷ്ട്രീയ ലോക് താന്ത്രിക്‌ പാര്‍ട്ടിയുടെ ഏക ലോക്‌സഭാംഗമാണ് ഹനുമാന്‍ ബെനിവാള്‍. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ശിരോമണി അകാലിദള്‍ കേന്ദ്ര മന്ത്രി സ്ഥാനം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രീയ ലോക് താന്ത്രിക്‌ പാര്‍ട്ടി എന്‍ഡിഎ വിടുന്നത് ബിജെപിക്ക് തിരിച്ചടിയാകും.

ഹനുമാന്‍ ബെനിവാള്‍ 2018 രാജസ്ഥാന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി വിട്ട് ആരംഭിച്ച പാർട്ടിയാണ് രാഷ്ട്രീയ ലോക് താന്ത്രിക്‌. 2019 പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപിയുമായി സഖ്യം ഉണ്ടാക്കിയാണ് ജനവിധി തേടിയത്. രാജസ്ഥാനില്‍ ഒരു എംപിയും മൂന്ന് എംഎല്‍എമാരും രാഷ്ട്രീയ ലോക് താന്ത്രിക്കിനുണ്ട്.കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാര്‍ച്ച് നടത്തുമെന്ന് കഴിഞ്ഞ ദിവസം ബെനിവാള്‍ പറഞ്ഞിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *