National

ഉള്ളി സലാഡ് നൽകിയില്ല;പ്രകോപിതനായ തൊഴിലാളി സഹപ്രവര്‍ത്തകന്‍ കുത്തി പരിക്കേൽപ്പിച്ചു

അത്താഴത്തിനൊപ്പം കൂടുതൽ സലാഡ് നല്‍കാത്തതിൽ പ്രകോപിതനായി സഹപ്രവര്‍ത്തകനെ കുത്തിയ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കേസിനാസ്പദമായ സംഭവം നടന്നത് ഡിസംബര്‍ എട്ടിനായിരുന്നു.

തെക്കന്‍ഡല്‍ഹിയിലെ ഫത്തേപൂര്‍ ബെറിയിലെ ഫാമില്‍ ദിവസജോലിക്കായി എത്തിയവരായിരന്നു കേസിലെ പ്രതി റിയാസത്ത് അലിയും പവനും. ജോലിക്ക് ശേഷം അത്താഴത്തിനിടെ സാലഡിനെ ചൊല്ലി ഇരുവരും തമ്മില്‍ തർക്കവും വാക്കേറ്റം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

പവനോട് അലി അതിക ഉള്ളി സലാഡ് ആവശ്യപ്പെട്ടു. എന്നാല്‍ സലാഡ് അവശേഷിക്കുന്നില്ലെന്നായിരുന്നു പവന്റെ മറുപടി. പവന്റെ മറുപടിയിൽ പ്രകോപിതനായ അലി അടുക്കളയിലെ കത്തി ഉപയോഗിച്ച് സഹപ്രവര്‍ത്തകനെ പലതവണ കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ജോലി സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു.

ജോലി സ്ഥലത്തെ മറ്റുളളവരാണ് വിവരം പോലീസിനെ അറിയിച്ചത്.കുത്തിൽ സാരമായി പരിക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് ഇയാൾക്കായി വ്യാപക തിരച്ചിലാണ് നടത്തിയത്. കേസിൽ അഞ്ഞൂറിലധഘധികം തൊഴിലാളികളെ ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *