National

ശ്രീ​ന​ഗ​റി​ല്‍ ഭീ​ക​രാ​ക്ര​മ​ണം;വെടിവെയ്പ്പിൽ ഒരു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീരിൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. ശ്രീ​ന​ഗ​ര്‍ ന​ട്ടി​പ്പാ​ര മേ​ഖ​ല​യിലാണ് ഭീകരാക്രമണമുണ്ടായത്.പ്രദേശത്ത് പോ​ലീ​സും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി.ഭീകരരുമായുള്ള വെ​ടി​വ​യ്പി​ല്‍ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വീരമൃത്യു വരിച്ചു.

പി​ഡി​പി നേ​താ​വ് പ​ര്‍​വേ​സ് ഭ​ട്ടി​ന്‍റെ വസതിക്ക് സ​മീ​പ​മാ​യാ​ണ് വെ​ടി​വ​യ്പ്പ് നടത്തിയത്.തുടർന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി.ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പ​ര്‍​വേ​സ് ഭ​ട്ടി​ന്‍റെ സു​ര​ക്ഷാ സേ​നാം​ഗ​മാ​യ മ​ന്‍​സൂ​ര്‍ അ​ഹ​മ്മ​ദാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.പ​ര്‍​വേ​സ് ഭ​ട്ടി​ന്‍റെ കു​ടും​ബ​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളൊ​ന്നും സുരക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *