National

രാജ്യത്ത് കർഷകരെ മറയാക്കി പ്രക്ഷോഭം നടത്തുന്നത് ഇടതുപക്ഷം;കേന്ദ്രത്തിന് പിന്തുണപ്രഖ്യാപിച്ച് ഒരുവിഭാഗം കര്‍ഷകര്‍

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ പ്രക്ഷോഭം ശക്തമായി തുടരവേ കേന്ദ്ര സർക്കാരിന് പിന്തുണയുമായി ഒരുവിഭാഗം കര്‍ഷകര്‍.കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി 29 അംഗ കർഷകരുടെ സംഘം കൂടിക്കാഴ്ച നടത്തി പിന്തുണയറിയിച്ചു.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സംഘം അറിയിച്ചു. ഹരിയാനയില്‍ നിന്നെത്തിയ സംഘം കാർഷക നിയമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തും കേന്ദ്രമന്ത്രിക്ക് കൈമാറി.

‘കാർഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ഞങ്ങള്‍ സമരം ആരംഭിക്കും.ഇതു കാണിച്ച് എല്ലാ ജില്ലാ നേതൃത്വങ്ങള്‍ക്കും ഞങ്ങള്‍ കത്തു നല്‍കി കഴിഞ്ഞു.’- ഭാരതീയ കീസാന്‍ യൂണിയന്‍ (മാന്‍) ഹരിയാന സംസ്ഥാന പ്രസിഡന്റ് ഗുനി പ്രകാശ് വ്യക്തമാക്കി.യുപിഎ സർക്കാർ 2014 സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് നടപ്പിലാക്കിയില്ലെന്നും പ്രകാശ് ചോദിച്ചു.

രാജ്യത്ത് എല്ലാവര്‍ക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്.ആ അവകാശം ഞങ്ങള്‍ക്കുമുണ്ട്.കർഷക നിയമങ്ങള്‍ക്ക് എതിരായ സമരം നടത്തുന്നത് ഇടതുപക്ഷമാണെന്നും അവരുടെ ലക്ഷ്യം സംഘര്‍ഷമുണ്ടാക്കുകയാണെന്നും പ്രകാശ് ആരോപിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *