National

ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പ്;അത്യാധുനിക യന്ത്രത്തോക്കിന്റെ പരീക്ഷണം വിജയം

ന്യൂഡല്‍ഹി: തിർത്തിയിലെ ഇന്ത്യ–ചൈന സംഘര്‍ഷം നിലനിൽക്കുന്നതിനിടയിൽ, പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച അത്യാധുനിക യന്ത്രത്തോക്കിന്റെ പരീക്ഷണം വിജയകരം. 5.56 മില്ലിമീറ്റര്‍ നീളമുള്ള വെടിയുണ്ട വിന്യസിക്കാന്‍ കഴിയുന്നവിധത്തിലുള്ള വ്യാസവും 30 മില്ലിമീറ്റര്‍ നീളവുമുള്ള ഭാരം കുറഞ്ഞ അത്യാധുനിക യന്ത്രത്തോക്കാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്.

മിനിറ്റില്‍ 700ൽ കൂടുതൽ വെടിയുതിര്‍ക്കാന്‍ വരെ ശേഷിയുള്ള കാര്‍ബൈനാണ് ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തത്. വാതകാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സെമി ഓട്ടോമാറ്റിക് ആയുധമാണ് മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ നിര്‍മ്മിച്ചത്. യന്ത്രത്തോക്കിന്റെ അന്തിമപരീക്ഷണം തിങ്കളാഴ്ചയാണ് നടന്നത്.

യന്ത്രത്തോക്കിന്റെ ദൂരപരിധി 100 മീറ്റലധികമാണ്.മൂന്ന് കിലോ ഭാരം വരും ഈ യന്ത്രത്തോക്കിന്. കൂടുതല്‍ കൃത്യത ഉറപ്പുവരുത്താന്‍ ഈ അത്യാധുനിക യന്ത്രത്തോക്കെന്ന് കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉയര്‍ന്ന പ്രദേശങ്ങളില്‍ പോലും മികച്ച നിലയിലാണ് ഇതിന്റെ പ്രവര്‍ത്തനമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഒറ്റകൈയില്‍ എടുത്ത് ഉയര്‍ത്തി വെടിയുതിര്‍ക്കാന്‍ സാധിക്കുന്നതാണ് ഈ ആയുധം. വെടിയുണ്ട ഫലപ്രദമായി പുറന്തള്ളാന്‍ സാധിക്കുന്ന വിധം ലോ റീകോയില്‍ സംവിധാനം യന്ത്രത്തോക്കിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *