National

ശത്രു ഡ്രോണുകളെ ചെറുക്കാൻ പുതിയ സംവിധാനം;ഡ്രോണ്‍ ആക്രമണങ്ങള്‍ ഇനി ഇന്ത്യക്ക് ഭീഷണിയാവില്ല

പ്രതിരോധ മേഖലയിൽ പുതിയ തന്ത്ര പ്രധാന നീക്കവുമായി ഇന്ത്യ. ശത്രുവിന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനം വാങ്ങാനൊരുങ്ങി ഇന്ത്യ. നിശ്ചിത എണ്ണം സ്മാഷ്- 2000 സൈറ്റ് സംവിധാനം വാങ്ങുന്നതിന് ഇസ്രായേലിന് ഭാരതം ഓര്‍ഡര്‍ നല്‍കി.

ശത്രുവിന്റെ ഡ്രോണുകളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത സംവിധാനം അടങ്ങുന്നതാണ് ഇസ്രായേലിൽ നിന്ന് വാങ്ങാനൊരുങ്ങുന്ന സ്മാഷ്-2000 സൈറ്റ്. ഇവ റൈഫിളുകളിലോ, തോക്കുകളിലോ ഉപയോഗിച്ച് ഡ്രോണിന്റെ ഭീഷണിയെ ചെറുക്കൻ സാധിക്കും. പകലും രാത്രിയും ഒരുപോലെ പ്രവർത്തനക്ഷേമമാണ് ഇത് എന്നത് സൈനികര്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്റി- ഡ്രോണ്‍ സംവിധാനം 2021ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതിരോധ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഓരോന്നിനും പത്തുലക്ഷം രൂപയില്‍ താഴെ മാത്രമാണ് ചെലവ് വരിക. 120 മീറ്റര്‍ അകലെയുള്ള ശത്രുവിനെ തകര്‍ക്കാനുള്ള ശേഷിയും ആന്റി- ഡ്രോണ്‍ സംവിധാനത്തിനുണ്ട്. അതിവേഗത്തില്‍ എത്തുന്ന ഡ്രോണ്‍ ആക്രമണത്തെ വരെ ചെറുക്കാന്‍ ശേഷിയുള്ളതാണ് ഈ അത്യാധുനിക സംവിധാനം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *