Kerala

ഇന്ത്യ സ്‌കിൽസ് 2021; പ്രതിസന്ധിയിലും കരുത്തു തെളിയിച്ചു കേരളം !

ഡിസംബർ 1 മുതൽ ഡിസംബർ 4 വരെ വിശാഖപട്ടണത്തു വയ്ച്ചു നടന്ന ഇന്ത്യ സ്‌കിൽസ് സൗത്ത് മേഖല മത്സരത്തിൽ 39 മത്സര ഇനങ്ങളിലായി 16 സ്വർണവും 16 വെള്ളിയും നേടി കേരളം കരുത്തു തെളിയിച്ചു.

ഇന്ത്യ സ്‌കിൽസ് കേരള 2020 ലെ വിജയികളായ 79 വിദ്യാർത്ഥികൾ ഡിസംബർ 1 മുതൽ ഡിസംബർ 4 വരെ വിശാഖപട്ടണത്തു വയ്ച്ചു നടന്ന ഇന്ത്യ സ്‌കിൽസ് 2021 സൗത്ത് മേഖല മത്സരത്തിന് യോഗ്യത നേടി. കേരള അക്കാദമി ഫോർ സ്‌കിൽസ് എകസ്‌ലൻസും വ്യാവസായിക പരിശീലന വകുപ്പും സംയുകതമായാണ് ഇന്ത്യ സ്‌കിൽസ് സംസ്ഥാനതല മത്സരങ്ങൾ സംഘടിപ്പിച്ചത്. റീജിയണൽ ലെവൽ മത്സരത്തിനു മുന്നോടിയായി വിവിധ വ്യാവസായിക സ്ഥാപനങ്ങളുമായി സഹകരിച്ചു മികച്ച രീതിയിലുള്ള പരിശീലനം നൽകി . ഈ മത്സരാർത്ഥികൾക്ക് ബഹു. തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നവംബർ മാസം 27 തീയതി ഔദ്യോഗിക വസതിയിൽ വയ്ച്ചു ഒഫീഷ്യൽ ജേഴ്സി നൽകി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

ഡിസംബർ 1 മുതൽ ഡിസംബർ 4 വരെ വിശാഖപട്ടണത്തു വയ്ച്ചു നടന്ന ഇന്ത്യ സ്‌കിൽസ് സൗത്ത് മേഖല മത്സരത്തിൽ കേരളം, കർണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, എന്നീ 5 സംസ്ഥാനങ്ങളിൽ നിന്നും 51 തൊഴിൽ മേഖലകളിലായി 19 വയസ്സിനും 24 വയസ്സിനും മദ്ധ്യേയുള്ള 400 മത്സരാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. വിശാഖപട്ടണത്തെ വിവിധ വ്യാവസായിക പരിശീലന സ്ഥാപനങ്ങളിലായി നടന്ന മത്സരങ്ങളുടെ ഉദ്‌ഘാടനം ഡിസംബർ മാസം ഒന്നാം തീയതി ശ്രീ. എം . ഗൗതം റെഡ്‌ഡി, ആന്ധ്രാപ്രദേശ് വാണിജ്യവും വ്യവസായവും നൈപുണ്യ വികസനവും വകുപ്പ് മന്ത്രി ഉദ്‌ഘാടനം നിർവഹിച്ചു. ഡിസംബർ 4 തീയതി നടന്ന സമാപന സമ്മേളനം ശ്രീ. എം ശ്രീനിവാസ റാവു, ടൂറിസം വകുപ്പ് മന്ത്രി ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കീഴിൽ നാഷണൽ സ്‌കിൽസ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് ഇന്ത്യ സ്‌കിൽസ് മത്സരങ്ങൾ സംഘടിപ്പിച്ചത് .

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച മത്സരാർത്ഥികൾ വളരെ മികച്ച പ്രകടനമാണ് കാഴ്ച വയ്ച്ചത്. 39 മത്സര ഇനങ്ങളിലായി 16 സ്വർണവും 16 വെള്ളിയും നേടി കേരളം കരുത്തു തെളിയിച്ചു. 32 മെഡലുകളുമായി സൗത്ത് ഇന്ത്യയിൽ കേരളം ഒന്നാം സ്ഥാനവും 29 മെഡലുകളുമായി കർണാടക രണ്ടാം സ്ഥാനവും നേടി . സ്വർണവും വെള്ളിയും കരസ്ഥമാക്കിയ 32 വിദ്യാർത്ഥികൾ ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടി. . ഈ മത്സരാർത്ഥികൾ ദേശീയ അന്തർദേശീയ തലത്തിൽ മികച്ച നേട്ടം കൈവരിക്കട്ടെയെന്നു ആശംസിക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *