Kerala

കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കൊവിഡ്; സാമ്പിൾ ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടനിൽ നിന്നെത്തിയ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.ഇദ്ദേഹം റഷ്യൻ സ്വദേശിയാണ്.ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു.കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത നടത്തുന്നതിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്കായി വിപുലമായ പരിശോധന സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഇവിടെ ഒരേസമയം എഴുന്നൂറോളം യാത്രക്കാരെ പരിശോധിക്കാനാകും.

നിലവിലെ ആർ.ടി.പി. സി ആർ പരിശോധന സൗകര്യങ്ങൾക്കു പുറമേ റാപ്പിഡ് പി.സി.ആർ പരിശോധന സൗകര്യവും ഉണ്ട്.ഒരേസമയം 350 പേർക്ക് ആർ. ടി.പി സി ആറും 350 പേർക്ക് റാപിഡ് പി.സി. ആറും പരിശോധന നടത്താൻ സൗകര്യമുണ്ട്. റിസ്ക് പട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്ന മുഴുവൻ യാത്രക്കാർക്കും മറ്റു രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരുടെ രണ്ട് ശതമാനം പേർക്കും ആണ് പരിശോധന നടത്തുക. റാപിഡ് പരിശോധനാഫലം അരമണിക്കൂറിനകം ലഭ്യമാകും. നെഗറ്റീവ് ആണെങ്കിൽ വീട്ടിലേക്ക് പോകാം. ആർ. ടി. പി. സി. ആർ പരിശോധനാഫലം ലഭ്യമാക്കാൻ അഞ്ചുമണിക്കൂർ എടുത്തേക്കും.

ഈ സമയം യാത്രക്കാർക്ക് വിശ്രമിക്കാൻ പ്രത്യേക ഹോൾഡിങ് ഏരിയ സജ്ജമാക്കിയിട്ടുണ്ട്. പരിശോധനകൾക്കായി മൂന്നു ഏജൻസികളെ സിയാൽ ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ട് പരിശോധനകൾക്കും സർക്കാർ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഏത് പരിശോധന വേണമെന്ന് യാത്രക്കാർക്ക് തന്നെ തീരുമാനിക്കാം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *