ശബരിമലയിൽ ജീവനക്കാർക്ക് ഇടയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശബരിമലയിലും പമ്പയിലും പരിശോധന ശക്തമാക്കാൻ തീരുമാനം.ശബരിമലയിലെയും പമ്പയിലെയും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന ഉറപ്പാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതസമിതി യോഗത്തിൽ തീരുമാനമായി.
14 ദിവസത്തില്‍ കൂടുതൽ ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന എല്ലാവര്ക്കും കൊറോണ ആന്റിജന്‍ പരിശോധന ഉറപ്പാക്കും.കൂടാതെ സന്നിധാനത്തെ അടക്കം അപകടഭീഷണി ഉയര്‍ത്തുന്ന മരച്ചില്ലകള്‍ മുറിച്ച് നീക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
കൊറോണ രോഗപ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ശബരിമലയിലെ എല്ലാ വകുപ്പ് മേധാവികള്‍ക്കും തെര്‍മല്‍ സ്കാനര്‍ നല്കി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ശരീര താപനില എല്ലാ ദിവസവും പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും.സന്നിധാനത്ത് ചേര്‍ന്ന ഉന്നതസമിതി യോഗത്തിൽ സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ബി.കെ. പ്രശാന്തന് കാണി, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. മനോജ്, ദേവസ്വം ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അതേസമയം കൊറോണ വ്യാപനം മൂലം ശബരിമലയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് കുറഞ്ഞതിന് പിന്നാലെ മഴ ശക്തമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശബരിമലയിൽ മഴ തുടർന്നുവരികയാണ്. തുടരെയുള്ള മഴയ്ക്ക് പിന്നാലെ വൈകുന്നേരത്തോടെ സന്നിധാനത്ത് മൂടൽ മഞ്ഞ് എത്തി. ഇതോടെ സന്നിധാനം ഒന്നാകെ കാഴ്ച മങ്ങുന്ന സാഹചര്യം ഉണ്ടായി.അപ്രതീക്ഷിതമായി എത്തിയ മൂടൽ മഞ്ഞ് തീർത്ഥാടകർക്കും പുതു അനുഭവമേകി.