Kerala

മോൻസനെതിരെ വീണ്ടും പീഡന പരാതി; ക്രൈം ബ്രാഞ്ചിന് മൊഴി നൽകി മുൻ മാനേജർ

മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. കൊച്ചി സ്വദേശിയായ യുവതിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.. മുൻ മാനേജർ ആണ് യുവതി. മോൺസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. ക്രൈം ബ്രാഞ്ചിനു യുവതി മൊഴി നൽകിയിട്ടുണ്ട്. അതേസമയം,മോൻസന്റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് പീഡിപ്പിച്ചെന്ന് പരാതി നിലവിലുണ്ട്.

മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. മോൻസൺ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിൽവച്ച് 2019 ലാണ് പീഡനം നടന്നത്.പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു.

മോൻസനെതിരെ ഇത്രയും കാലം പരാതി നൽകാതെ ഇരുന്നത് ഭയം കൊണ്ടാണെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയിരിയിരുന്നു. നോർത്ത് പോലീസ് റജിസ്റ്റർ ചെയ്ത് കേസ് ക്രൈംബ്രാ‌ഞ്ചാണ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *