Kerala

അശ്ലീല സന്ദേശം അയച്ച് 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പോലീസ് പിടിയിൽ

കല്‍പറ്റ: പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 35കാരനായ വെള്ളമുണ്ട കാഞ്ഞായി റഷീദ് ആണ് അറസ്റ്റിലായത്.

മൊബൈല്‍ ഫോണിലൂടെയാണ് യുവാവ് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി കുട്ടികളുടെ അശ്ലീല വിഡിയോകള്‍ പൊലീസ് കണ്ടെത്തി. ഐ.ടി നിയമങ്ങള്‍, പോക്സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *