Kerala

കൂടുതൽ ശിക്ഷക്കുള്ള തെറ്റ് പിങ്ക് പോലീസ് ഉദ്യോഗസ്ഥ ചെയ്തിട്ടില്ല; രജിതയെ സംരക്ഷിച്ച് ഐജിയുടെ റിപ്പോർട്ട്

പോലീസിന് നടക്കേടുണ്ടാക്കിയ പരസ്യ വിചാരണ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐ ജി ഹർഷത അത്തല്ലൂരി. മോഷണക്കുറ്റമാരോപിച്ച് എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ ഐജി ഡിജിപിക്ക് റിപ്പോർട്ട് നൽകി.

മൊബൈൽ കാണാതായപ്പോൾ പൊലീസുകാരി ജാഗ്രത പുലർത്തിയില്ല. അച്ഛനോടും മകളോടും ഇടപടുന്നതിലും ഉദ്യോഗസ്ഥയ്ക്ക് വീഴ്ച സംഭവിച്ചു.എന്നാൽ മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് നിരീക്ഷിച്ച ഐജി, തെറ്റ് സംഭവിച്ചു എന്ന് മനസ്സിലാക്കിയിട്ടും ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ലെന്ന് പറഞ്ഞു. ഈ തെറ്റിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. ഉദ്യോഗസ്ഥയ്ക്ക് എതിരെ കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹർഷത അത്തല്ലൂരി ഡിജിപിക്ക് റിപ്പോർട്ട് നൽകി.

തിരുവനന്തപുരം ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തൻറെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപണം ഉന്നയിച്ചാണ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ വെച്ച് ചോദ്യം ചെയ്തത്. എന്നാൽ മൊബൈൽ ഫോൺ
പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.

പരസ്യ വിചാരണ നേരിട്ട ജയചന്ദ്രൻ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെയാണ് ഐജി ഹർഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല നൽകിയത്.കൂടാതെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു. സംഭവം മാധ്യമങ്ങളിൽ അടക്കം വൻ വാർത്തയായി മാറിയതോടെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *