Kerala

സ്കൂൾ തുറക്കൽ: മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

കോവിഡിനെ തുടർന്ന് അടച്ച് പൂട്ടിയ സ്കൂൾ തുറക്കുന്നതിൽ ഒക്ടോബർ അഞ്ചോടെ മാർഗനിർദ്ദേശം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിന് മുന്നോടിയായി കളക്ടർമാരുടെയും അധ്യാപക-വിദ്യാർത്ഥി സംഘടനകളുടെ യോഗം ചേരും. സ്കൂൾ തുറക്കൽ സംബന്ധിച്ച് വിവിധ വകുപ്പുകളുമായുള്ള ചർച്ചയും ധാരണയും ആയതായും ശിവൻകുട്ടി അറിയിച്ചു.

സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ബസ് സര്‍വ്വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വെകിട്ടോടെ ചര്‍ച്ച നടത്തും. പല സ്കൂളുകളും കെഎസ്ആർടിസിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോ​ഗം തീരുമാനമുണ്ടാകും.ഇന്ന് നടക്കുന്ന ചർച്ചയിൽ ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *