Kerala

ഇരുട്ടടിയായി ഇന്ധന നിരിക്ക്; ഡീസല്‍ വില വീണ്ടും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇരുട്ടടിയായി വീണ്ടും ഡീസൽ വില വര്‍ദ്ധനവ്.ഇന്ന് 27 പൈസയാണ് ഡീസലിന് കൂടിയത്. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില പ്രകാരം തലസ്ഥാന ജില്ലയിൽ ഡീസലിന് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് വില. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് മാത്രം കൂടിയത് 74 പൈസയാണ്.

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് ഇന്ധനവില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില കൂട്ടി തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങളായി വില വര്‍ദ്ധനവ് ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായതോടെ ഇന്ധനവില വീണ്ടും മുകളിലേക്ക് പോകുവാന്‍ തുടങ്ങി. ഇരുപത്തിയൊന്ന് ദിവസമായി പെട്രോള്‍ വിലയില്‍ മാറ്റമില്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *