Kerala

സുധീരന്റെ രാജിയുടെ കാരണം അറിയില്ല; തീരുമാനം നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: കെപിസിസി മുൻ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുള്ള രാജി എന്തു കാരണത്തിലാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇത് വളരെ വിഷമം ഉള്ള കാര്യമാണ്.ഇക്കാര്യം അദ്ദേഹവുമായി സംസാരിക്കും. രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുള് രാജി അനാരോഗ്യം മൂലമെന്നാണ് നേതൃത്വത്തെ അറിയിച്ചത്. അനാവശ്യ സമ്മർദ്ദം ചെലുത്തുന്നയാളല്ല സുധീരൻ. സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

കെപിസിസി പുനഃസംഘടനയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നതിനിടെയാണ് മുതിർന്ന നേതാവ് സുധീരന്റെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജി വെച്ചിരിക്കുന്നത്. രാജിക്കത്ത് കെ.സുധാകരന് നല്‍കി. സാധാരണ കോൺഗ്രസ് പ്രവര്‍ത്തകനായി തുടരും. ആവശ്യമെങ്കിൽ പ്രതികരിക്കും. എന്നാൽ ഇപ്പോൾ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും സുധീരൻ അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *