Kerala

കൂടിയാലോചന നടത്താറുണ്ട്, പലരും എത്താറില്ല; വിളിച്ചാലും പ്രതികരിക്കില്ല, ആരെയും ഒഴിവാക്കിട്ടില്ലെന്ന് കെ സുധാകരന്‍

കണ്ണൂർ: രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍ രാജിവച്ച നടപടിയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. രാജിക്കത്ത് ലഭിച്ചിട്ടുണ്ട്.എന്നാൽ അത് വായിച്ചിട്ടില്ല. ഫോണില്‍ വിളിച്ചെങ്കിലും സുധീരന്‍ കാര്യം പറഞ്ഞില്ല. ഇക്കാര്യത്തിൽ kpcc നേതൃത്വത്തിന് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് സുധാകരന്‍ പ്രതികരിച്ചു.

അതേസമയം പാർട്ടിയിൽ കൂടിയാലോചന നടത്താറുണ്ട്. എന്നാല്‍ പലരും യോഗങ്ങളിൽ എത്താറില്ല. മുതിര്‍ന്ന നേതാക്കളെ വിളിച്ചാലും പ്രതികരിക്കുന്നില്ലെന്നും ആരെയും ഒഴിവാക്കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുധീരന്റെ പരാതി എന്താണെന്ന് അറിയില്ല. രാജിക്കത്തില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചിട്ട് പറയാമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം. സുധീരന്‍ രാജിവച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *