Kerala

ക്വാറം തികഞ്ഞില്ല; തൃക്കാക്കരയില്‍ അവിശ്വാസത്തെ അതിജീവിച്ച് യുഡിഎഫ്

തൃക്കാക്കര നഗരസഭയിൽ ഇടതു മുന്നണിയുടെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. യുഡിഎഫ് അംഗങ്ങൾ വിട്ട് നിന്നതോടെ ക്വാറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാൻ ആയില്ല. ക്വറം തികയ്ക്കൻ 22 അംഗങ്ങൾ യോഗത്തിന് എത്തേണ്ടിയിരുന്നു. എന്നാൽ യോഗത്തിൽ എൽഡിഎഫിന്റെ 18 അംഗങ്ങൾ മാത്രമാണ് എത്തിയത്. ഇതോടെ യോഗം പിരിച്ചുവിട്ടെന്ന് വരണാധികാരി അറിയിക്കുകയായിരുന്നു. 43 അംഗ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കാന് 22 പേരുടെ പിന്തുണയായിരുന്നു വേണ്ടത്. സ്വതന്ത്രർ അടക്കം 25 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്.

നേരത്തെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിൽ എൽഡിഎഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അജിതാ തങ്കപ്പനെതിരെ പണക്കിഴി വിവാദമുയർത്തിയ ചില കോൺഗ്രസ് കൗൺസിലർമാരടക്കം അവിശ്വസത്തിന് പിന്തുണ നൽകിയേക്കുമെന്ന് സൂചനകൾ ലഭിച്ചിരുന്നെങ്കിലും അവസാന നിമിഷം എല്ലാ അംഗങ്ങളെയും ഒരുമിച്ച് നിർത്തി, യോഗത്തിൽ നിന്നും വിട്ട് നിന്ന് അവിശ്വാസം അവതരിപ്പിക്കാനാകാതെ പരാജയപ്പെടുത്താൻ യുഡിഎഫിന് കഴിഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *