Kerala

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ഭക്തർക്ക് പ്രവേശനം നാളെ മുതൽ

കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും.നാളെ മുതലേ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കു. വിർച്വൽ ക്യു ബുക്ക് ചെയ്ത 15,000 പേർക്കാണ് പ്രവേശനാനുമതി. രണ്ടുഡോസ് വാക്‌സിൻ എടുത്തവർക്കോ 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ ഓൺലൈനിലൂടെ ബുക്ക് ചെയ്ത് ദർശനം നടത്താം.

ഇന്ന് വൈകുന്നേരം 5 മണിക്കാണ് ശബരിമല നട തുറക്കുന്നത്. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടാവില്ല. നാളെ പുലർച്ചെ 5 മുതൽ തീർഥാടകരെ പ്രവേശിപ്പിക്കും. നാളെ മുതൽ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകൾ ഉണ്ടാവും. കന്നിമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും.

അതേസമയം മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മാറ്റിവച്ചു. മണ്ഡലകാലത്തിന് മുന്നോടിയായി ഒരു തയ്യാറെടുപ്പും ശബരിമലയിൽ ആരംഭിച്ചിട്ടില്ല. വൃശ്ചിക മാസം നടതുറക്കാൻ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *