Kerala

അര്‍ജുനെ ഒഴിവാക്കിയത് സംഘടനയിലെ ആഭ്യന്തര കാര്യം; കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് തിരുവഞ്ചൂര്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മകന്‍ അര്‍ജുനെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അര്‍ജുനെ ഒഴിവാക്കിയത് യൂത്ത് കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യമാണ്. മകന്‍ കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നും . തന്നെ കൂടി ബന്ധപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിവാദമെന്നും അദ്ദേഹം പറഞ്ഞു.

മകന്റെ നിയമനത്തിൽ താന്‍ ഇടപെട്ടിട്ടില്ല. യൂത്ത് കോണ്‍ഗ്രസിന് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ടാകും. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പ്രതികരിക്കും. താനും അര്‍ജുനും തമ്മില്‍ അച്ഛന്‍-മകന്‍ ബന്ധം മാത്രമാണുള്ളതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി അര്‍ജുന്‍ രാധാകൃഷ്ണന്‍ അടക്കം 72 പേരെ നിയമിച്ച തീരുമാനം കടുത്ത എതിര്‍പ്പ് ഉയർന്നതിനെ തുടർന്ന്
ഉത്തരവ് മരവിപ്പിച്ചിരുന്നു. അര്‍ജുന്‍ അടക്കം അഞ്ചു മലയാളികള്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നത്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *