Kerala

‘നേതാക്കളുടെ ഇഷ്ടക്കാർക്ക് പ്രവർത്തക പിന്തുണ ഉണ്ടാകില്ല’; പട്ടികയിൽ അണികളുടെ വികാരമില്ലെന്നും ശിവദാസന്‍ നായര്‍

പത്തനംതിട്ട:പാർട്ടി നയത്തെ തിരഞ്ഞെടുപ്പ് മധ്യേ വിമർശിച്ചവരാണ് ഇപ്പോഴത്തെ നേതൃത്വമെന്ന് മുന്‍ ആറന്മുള എംഎല്‍എ കെ ശിവദാസന്‍ നായർ. തന്നെ കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ ആർക്കും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്തിയതിന് മുന്‍ എംഎല്‍എയ്ക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവദാസന്‍ നായരുടെ പ്രതികരണം.

താൻ പാർട്ടി വിരുദ്ധ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. പാർട്ടിയുടെ നയത്തെ എതിർത്തില്ല. ചാനൽ ചർച്ചയുടെ പേരിൽ നടപടി പാടില്ലായിരുന്നു. വിശദീകരണം ചോദിക്കാതെ നടപടിയെടുത്തത് ശരിയായില്ല. തനിക്ക് ആരുടേയും ഔദാര്യം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് കോൺഗ്രസല്ലാതാകുന്ന കാഴ്ചയാണ് ഇപ്പോഴുളളത്. കോൺഗ്രസ് നന്നാകാനുള്ള ഒറ്റമൂലി സംഘടനാ തെരഞ്ഞെടുപ്പാണ്. സ്വന്തം നോമിനികളെപ്പറ്റിയായിരുന്നു നേതാക്കളിൽ പലരുടെയും ചർച്ച. ഇഷ്ടക്കാർക്ക് പ്രവർത്തകരുടെ പിന്തുണ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പത്തനംതിട്ടയില്‍ ഡിസിസി അധ്യക്ഷ സ്ഥാനനായി തിരഞ്ഞെടുത്ത സതീഷ് കൊച്ചു പറമ്പിലിനെ കുറിച്ച് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *