മലപ്പുറം: ജില്ലയിലെ ഒഴൂർ വില്ലേജ് ഓഫീസ് ജീവനക്കാരനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയതു. ഫീൽഡ് അസിസ്റ്റൻറ് ഗിരീഷ് കുമാറാണ് അറസ്റ്റിലായത്. 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് ഗിരീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.
ഭൂമിയുടെ ഇരട്ട സർവേ നമ്പർ ഒറ്റ അക്ക നമ്പർ ആകുന്നതിന് വേണ്ടി 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
കൈക്കൂലി വാങ്ങുന്നതിനിടെ കുതിച്ചെത്തിയ വിജിലൻസ് ഉടൻ ഗിരീഷ് കുമാറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.