Kerala

റെക്കോർഡ് മദ്യവിൽപന; ഓണക്കാലത്ത് മലയാളി കുടിച്ചത് 500 കോടിയുടെ മദ്യമെന്ന് അനൗദ്യോഗിക കണക്ക്

കേരളത്തിൽ ഓണ നാളുകളിലെ മദ്യ വിൽപ്പനയിൽ ഇത്തവണയും റെക്കോർഡ് സൃഷിട്ടിച്ച് മലയാളികൾ. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ വഴി ഓണ നാളുകളിൽ 500 കോടിയിലേറെ രൂപയുടെ വിൽപന നടന്നെന്നാണ് അനൗദ്യോഗിക കണകാലിൽ നിന്ന് വ്യക്തമാകുന്നത്. ബെവ്കോ ഔട്ട്‌ലെറ്റുകളിലൂടെ ഉത്രാട ദിനത്തിൽ മാത്രം ഇത്തവണ നടന്നത് 78 കോടി രൂപയുടെ മദ്യ വിൽപനയാണ്. കഴിഞ്ഞ തവണ ബെവ്ക്യു ടോക്കൺ വഴി എട്ട് ദിവസം നടന്നത് 179 കോടി രൂപയുടെ മാത്രം വിൽപനയായിരുന്നു.

ഇത്തവണ ഉത്രാട ​ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യ വില്പന നടന്നത് തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ്. ഒറ്റ ദിവസം കൊണ്ടു ഇവിടെ വിറ്റത് 1കോടി 4 ലക്ഷം രൂപയുടെ മദ്യം. കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ വഴി ഉത്രാട ദിനത്തിൽ മാത്രം 12 കോടി രൂപയുടെ മദ്യ വിറ്റപ്പോൾ ഓണ നാളുകളിലെ 10 ദിവസങ്ങളിലായി 55 കോടി രൂപയുടെ വിൽപനയും നടന്നു.

കഴിഞ്ഞ വർഷം ഓണ നാളുകളിലെ വിൽപ്പനയായ 179 കോടിയിൽ നിന്നാണ് 500 കോടിയിലേക്ക് ഇത്തവണത്തെ വിൽപ്പന വർധിച്ചത്. എന്നാൽബാറുകളിലെ പാഴ്സൽ വിൽപ്പനയുടെ കണക്ക് ലഭ്യമല്ല. ഇതുകൂടി വരുമ്പോൾ കണക്ക് വീണ്ടും ഉയരാനാണ് സാധ്യത. 2019ൽ 487 കോടി രൂപയുടെ മദ്യമായിരുന്നു ഓണ നാളുകളിൽ ബെവ്കോ വിറ്റത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *